പത്തനംതിട്ട : ജില്ലയിൽ ആറ് താലൂക്കുകളിലായി ഇതുവരെ 103 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 1015 കുടുംബങ്ങളിൽ നിന്നായി 3342 പേരെ മാറ്റിപാർപ്പിച്ചു. കോകൊവിഡ് മുൻകരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള എട്ടു പേരെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റി.
മല്ലപ്പള്ളി താലൂക്ക് - 11, തിരുവല്ല- 59, കോഴഞ്ചേരി - 19. റാന്നി - 8 , അടൂർ-1 എന്നിങ്ങനെയാണ് ക്യാമ്പുകൾ.
ആശങ്കയോടെ അപ്പർകുട്ടനാട്
പമ്പാ ഡാം തുറന്നതോടെ അപ്പർകുട്ടനാട് നിവാസികൾ ആശങ്കയിലാണ്. പെരിങ്ങര, നിരണം, നെടുമ്പ്രം , കടപ്ര, കുറ്റൂർ പഞ്ചായത്തുകളുടെ ഏറിയ ഭാഗവും വെള്ളത്തിലാണ്. പ്രധാന റോഡുകളിലടക്കം വെള്ളം കയറിയതോടെ ഗതാഗതം ഏറെക്കുറേ നിലച്ചു. ആയിരത്തോളം വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലാണ് . ഈ സാഹചര്യത്തിൽ ഡാം കൂടി തുറന്നതോടെ മഹാപ്രളയം ഉണ്ടാകുമെന്ന ആശങ്കയിലാണ് പ്രദേശ വാസികൾ. പമ്പാ ഡാമിൽ 983 അടിയോളം വെള്ളം നിറഞ്ഞ സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകൾ ഇന്നലെ ഉച്ചയോടെ തുറന്നത്. ഏത് അടിയന്തര ഘട്ടത്തെയും നേരിടാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായി തഹസിൽദാർ മിനി കെ തോമസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |