ന്യൂഡൽഹി: രാജ്യത്ത് ആശങ്ക ഇരട്ടിയാക്കി കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. തുടർച്ചയായി നാലാം ദിവസവും അറുപതിനായിരത്തിന് മുകളിൽ കൊവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,064 പേർക്കാണ് പുതുതായി കൊവിഡ് ബാധിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 22,15,075 ആയി.
ഒരു ദിവസത്തിനിടെ 1,007 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ കൊവിഡ് ബാധയെത്തുടർന്ന് രാജ്യത്തെ മരണം 44,386 ആയി വർദ്ധിച്ചു. രണ്ട് ശതമാനമാണ് രാജ്യത്തെ കൊവിഡ് മരണനിരക്ക്. രാജ്യത്ത് കൊവിഡ് മുക്തരാകുന്നവരുടെ എണ്ണം 15 ലക്ഷം കടന്നു. ഇതുവരെ 15,35,744 പേർ രോഗ മുക്തരായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 69.33 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്.
നിലവിൽ 6,34,945 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ആഗസ്റ്റ് ഒമ്പത് വരെ 2,45,83,558 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 4,77,023 സാമ്പിളുകൾ പരിശോധിച്ചെന്നും ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |