ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി
പത്തനംതിട്ട: മഴയ്ക്ക് ശമനമായതോടെ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർ വീടുകളിലേക്ക് മടങ്ങി തുടങ്ങി. ആറ് താലൂക്കുകളിലെ 104 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 1755 കുടുംബങ്ങളിലെ 5597 പേർ. ഇതിൽ 2266 പുരുഷൻമാരും 2448 സ്ത്രീകളും 883 കുട്ടികളും ഉൾപ്പെടുന്നു.
മാറ്റി പാർപ്പിച്ചതിൽ കൊവിഡ് 19 മുൻകരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള രണ്ടു പേരും ഉൾപ്പെടും. ക്യാമ്പുകളിൽ കഴിയുന്നവരിൽ 60 വയസിന് മുകളിലുള്ള 396 പേരും ഒരു ഗർഭിണിയും ഉൾപ്പെടും.
തിരുവല്ലയിൽ 82 ക്യാമ്പുകൾ
കൂടുതൽ പേർ ക്യാമ്പിലുള്ളത് തിരുവല്ല താലൂക്കിലാണ്. ഇവിടെ 82 ക്യാമ്പുകളിലായി 1412 കുടുംബങ്ങളിലെ 4563 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതിൽ 1896 പുരുഷൻമാരും 1993 സ്ത്രീകളും 674 കുട്ടികളും ഉൾപ്പെടുന്നു. തിരുവല്ല താലൂക്കിൽ 60 വയസിന് മുകളിലുള്ള 221പേരെയാണ് മാറ്റിപാർപ്പിച്ചിട്ടുള്ളത്.
കോഴഞ്ചേരിയിൽ 13 ക്യാമ്പുകൾ
കോഴഞ്ചേരിയിൽ 176 കുടുംബങ്ങളിലെ 563 പേരെയാണ് മാറ്റിപാർപ്പിച്ചിട്ടുള്ളത്. ഇതിൽ 201 പുരുഷൻമാരും 238 സ്ത്രീകളും 124 കുട്ടികളും ഉൾപ്പെടും. കോഴഞ്ചേരി താലൂക്കിൽ മാറ്റിപാർപ്പിച്ചവരിൽ 60 വയസിന് മുകളിലുള്ള 68 പേരും ഉണ്ട്. കൊവിഡ് മുൻകരുതലിന്റെ ഭാഗമായി ഹോം ക്വാറന്റൈനിലുള്ള രണ്ടു പേരെയും ഒരു ഗർഭിണിയേയും പ്രത്യേക ക്യാമ്പുകളിലേക്കു മാറ്റിയിട്ടുണ്ട്.
അടൂരിൽ 4 ക്യാമ്പുകൾ
താലൂക്കിൽ നാലു ദുരിതാശ്വാസ ക്യാമ്പുകളിലായി 86 കുടുംബങ്ങളിൽ നിന്നായി 271 പേരെയാണു മാറ്റി പാർപ്പിച്ചിട്ടുള്ളത്. ഇതിൽ 104 പുരുഷൻമാരും 127 സ്ത്രീകളും 40 കുട്ടികളും ഉൾപ്പെടും. 60 വയസിന് മുകളിലുള്ള 38 പേരെയാണ് താലൂക്കിൽ ക്യാമ്പിലേക്ക് മാറ്റിയത്.
റാന്നിയിൽ 3 ക്യാമ്പുകൾ
റാന്നി താലൂക്കിൽ മൂന്നു ക്യാമ്പുകളിലായി 52 കുടുംബങ്ങളിൽ നിന്നായി 113 പേരെയാണ് മാറ്റിപാർപ്പിച്ചത്. ഇതിൽ 28 പുരുഷൻമാരും 54 സ്ത്രീകളും 31 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 14 പേരെയാണ് മാറ്റിപാർപ്പിച്ചത്.
മല്ലപ്പള്ളിയിലും കോന്നിയിലും
മല്ലപ്പള്ളി താലൂക്കിൽ ഒരു ക്യാമ്പിൽ രണ്ടു കുടുംബങ്ങളിൽ നിന്നായി 11 പേരെയാണു മാറ്റിതാമസിപ്പിച്ചിരിക്കുന്നത്. ഇതിൽ ആറു പുരുഷൻമാരും മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടും. മല്ലപ്പള്ളി താലൂക്കിൽ 60 വയസിന് മുകളിലുള്ള ആരും ദുരിതാശ്വാസ ക്യാമ്പിലില്ല.
കോന്നി താലൂക്കിൽ ഒരു ദുരിതാശ്വാസ ക്യാമ്പിൽ 27 കുടുംബങ്ങളിൽപ്പെട്ട 76 പേരെയാണു താമസിപ്പിച്ചിരിക്കുന്നത്. ഇതിൽ 31 പുരുഷൻമാരും 33 സ്ത്രീകളും 12 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിന് മുകളിലുള്ള 55 പേരും ദുരിതാശ്വാസ ക്യാമ്പിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |