ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ കുറിച്ച് മാദ്ധ്യങ്ങളിൽ വൻ ചർച്ചയായിരുന്നു. ആരാണ് അദ്ദേഹത്തെ കേസിൽ കുടുക്കിയതെന്നടക്കമുള്ള ചോദ്യങ്ങൾ ഇപ്പോഴും ഉയരുന്നുണ്ട്. ഇതുസംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ബി ജെ പി നേതാവ് സന്ദീപ് വാര്യർ. നമ്പി നാരായണനെ ആദ്യമായി അംഗീകരിച്ചത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആയിരുന്നെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
"നമ്പി നാരായണനെ ആദ്യമായി അംഗീകരിച്ചത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആയിരുന്നു. 2014 തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശംഖുമുഖത്തെത്തിയ നരേന്ദ്രമോദി നമ്പി നാരായണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കഴിഞ്ഞ രണ്ടു ദിവസമായി നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയത് ആരാണെന്നും ഏതൊക്കെ മാധ്യമങ്ങൾ അക്കാലത്ത് കള്ളക്കഥ എഴുതിയെന്നും ആരോപണ പ്രത്യാരോപണങ്ങൾ നടക്കുകയാണല്ലോ.
നമ്പി നാരായണൻ എന്ന ദേശസ്നേഹിയായ ശാസ്ത്രജ്ഞനെ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി മനുഷ്യത്വ രഹിതമായി അക്രമിച്ചവരിൽ ഇടതും വലതുമുണ്ട്. ദേശാഭിമാനിയും മനോരമയും ഉണ്ട്.
എന്നാൽ നമ്പി നാരായണനെ ആദ്യമായി അംഗീകരിച്ചത് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ആയിരുന്നു. 2014 തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശംഖുമുഖത്തെത്തിയ നരേന്ദ്രമോദി നമ്പി നാരായണനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നമ്പി നാരായണനെ ഉത്തമനായ ദേശസ്നേഹി എന്ന് തൃശൂർ തേക്കിൻകാട് മൈതാനത്തിലെ യുവമോർച്ച സംസ്ഥാന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തുമ്പോൾ വേദിയിൽ സാക്ഷിയായി ഈയുള്ളവനും ഉണ്ടായിരുന്നു.
2019 ൽ നരേന്ദ്രമോദി സർക്കാർ നമ്പിനാരായണന് പത്മഭൂഷൻ നൽകി ആദരിച്ചു. കേരളത്തിലെ രണ്ടു രാഷ്ട്രീയ മുന്നണികളും മാധ്യമങ്ങളും വേട്ടയാടിയ ഒരു ദേശസ്നേഹിയെ തിരിച്ചറിയാൻ , അംഗീകരിക്കാൻ , ആശ്വസിപ്പിക്കാൻ സർദാർ പട്ടേലിന്റെ നാട്ടിൽനിന്നും 56 ഇഞ്ച് നെഞ്ചളവുളള ഒരു പ്രധാന സേവകൻ വരേണ്ടി വന്നു. മറക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |