തിരുവനന്തപുരം ജില്ലയിലെ കാരേറ്റ് കഴിഞ്ഞു മൂർത്തിക്കാവ് ക്ഷേത്രത്തിനടുത്തു പാവപ്പെട്ട കുടുംബം താമസിക്കുന്ന വീട്ടിലേക്കാണ് വാവയുടെ ഇന്നത്തെ ആദ്യത്തെ കോൾ. അപകടത്തിൽ കാലിന് പരിക്കുപറ്റി ആറുമാസമായി വീട്ടിൽ വിശ്രമത്തിലുള്ള ഗൃഹനാഥനാണ് വിളിച്ചത്. വീട്ടിലെ കിണറ്റിലാണ് പാമ്പ്. കൈവരികൾ ഇല്ലാതെ തറയോട് ചേർന്നാണ് കിണർ, മാത്രവുമല്ല ഇടിഞ്ഞു വീഴാറായ നിലയിലാണ് ,അതിനാൽ കിണറ്റിലിറങ്ങി പാമ്പിനെ പിടികൂടുക പ്രയാസകരമാണ്. എന്തായാലും കിണറ്റിലിറങ്ങാതെ പാമ്പിനെ പിടികൂടാൻ വാവ തീരുമാനിച്ചു.
ഏറ്റവും താഴത്തെ തൊടിയിലാണ് പാമ്പ് ഇരിക്കുന്നത്. ഏറ്റവും അപകടകാരിയായ വീര്യം കൂടിയ വെനം ഉള്ള ശംഖുവരയൻ. അതിനാൽ സൂക്ഷിച്ചുവേണം പിടികൂടാൻ. ആകാംക്ഷയും സാഹസികതയും നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ വാവ പാമ്പിനെ പിടികൂടി. തുടർന്ന് കഴക്കൂട്ടം ശാന്തിനഗറിനടുത്തുള്ള ഒരുവീട്ടിൽ പന്ത്രണ്ട് പടികൾ കയറി രണ്ടാം നിലയിൽ എത്തിയ മൂർഖനെ പിടികൂടാൻ യാത്രയായി. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |