ന്യൂഡൽഹി: ഒരു രാജ്യത്തെയും കടന്നാക്രമിക്കുന്നതിൽ ഇന്ത്യ വിശ്വസിക്കുന്നില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. എന്നാൽ സ്വയംപ്രതിരോധത്തിനായും രാജ്യ സുരക്ഷയ്ക്കായും വേണ്ട നടപടികളെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ഒരു സൈനിക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ശത്രുരാജ്യം ഇന്ത്യയെ ആക്രമിക്കുകയാണെങ്കിൽ, എല്ലാ തവണത്തേയും പോലെ ഉചിതമായ മറുപടി നൽകും. ദേശീയ സുരക്ഷാ വിഷയത്തിൽ എന്തു തന്നെ ചെയ്താലും അത് സ്വയം പ്രതിരോധത്തിന്റെ ഭാഗമാണ് അല്ലാതെ മറ്റുള്ളവരെ ആക്രമിക്കാനല്ല' രാജ്നാഥ് സിംഗ് പറഞ്ഞു.ഹൃദയങ്ങൾ കീഴടക്കുക എന്നതിലാണ് രാജ്യം വിശ്വസിക്കുന്നതെന്നും മറിച്ച് ഭൂമി കീഴടക്കുന്നതിലല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ചെെന അതിർത്തിയിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. 'ഹൃദയങ്ങൾ കീഴടക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. ഭൂമിയിലല്ല. എന്നാൽ നമ്മുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കാൻ ആരേയും അനുവദിക്കുമെന്ന് അതിന് അർഥമില്ല.'ഇന്ത്യ ആരേയും ആക്രമിക്കുകയോ ആരുടേയെങ്കിലും ഭൂമി പിടിച്ചെടുക്കുകയോ ചെയ്തിട്ടില്ലെന്നും ചരിത്രം അത് സാക്ഷ്യപ്പെടുത്തുന്നുവെന്നും രാജ്നാഥ് സിംഗ് ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |