വർക്കല : വർക്കല പാപനാശം ടൂറിസം മേഖലയിൽ ടൂറിസവുമായി ബന്ധപ്പെട്ട് സർക്കാർ പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ലോക ടൂറിസം ഭൂപടത്തിലിടം നേടിയ വർക്കല പാപനാശം ടൂറിസം കേന്ദ്രം ഇന്ന് നിശ്ചലമാണ്. പലതരത്തിലുള്ള കച്ചവടങ്ങളിലൂടെ ജീവിതമാർഗം കണ്ടെത്തിയിരുന്ന ആയിരങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്.
ഓരോ വർഷവും നഷ്ടങ്ങളുടെയും പലവിധ പ്രതിസന്ധികളിലൂടെയും കടന്നുപോകുന്ന ഇവിടുത്തെ ടൂറിസം മേഖലയെ പിടിച്ചു നിറുത്താനും കൈപിടിച്ചുയർത്താനും ബന്ധപ്പെട്ട ടൂറിസം വകുപ്പും സർക്കാർ സംവിധാനങ്ങളും നടപടികൾ കൈക്കൊള്ളുന്നില്ലെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നത്. കൊവിഡ് മഹാമാരിയെ തുടർന്ന് വർക്കലയിൽ എത്തിയിരുന്ന സഞ്ചാരികളുടെ സാന്നിധ്യം പൂർണമായും ഇല്ലാതായതോടെയാണ് ഇവിടം കടുത്ത പ്രതിസന്ധിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |