തിരുവനന്തപുരം: സംസ്ഥാന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രാരംഭ പ്രവർത്തനം തുടങ്ങിയതായി മന്ത്രി എ.കെ. ബാലൻ അറിയിച്ചു. ഡിസംബറിൽ നടത്തിയില്ലെങ്കിൽ അടുത്ത വർഷം ജനുവരിയിലോ ഫെബ്രുവരിയിലോ മേള നടത്തും. ചലച്ചിത്ര അക്കാഡമിയുടെ ആഭിമുഖ്യത്തിലുള്ള ഡോക്യുമെന്ററി മേള ഓൺലൈനായി ഇന്നാരംഭിക്കും. 28വരെ നീളുന്ന മേളയിൽ 14 ഡോക്യുമെന്ററികളും അഞ്ചു ഹ്രസ്വ ചിത്രങ്ങളും നാല് കാമ്പസ് സിനിമകളും ആറ് അനിമേഷൻ സിനിമകളുമുൾപ്പെടെ 29 സിനിമകൾ പ്രദർശിപ്പിക്കും. രജിസ്റ്രർ ചെയ്ത പ്രതിനിധികൾക്ക് വൈകിട്ട് നാല് മുതൽ 24 മണിക്കൂറിനുള്ളിൽ ഇവ എപ്പോൾ വേണമെങ്കിലും കാണാം.
ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെ ഭാരത് ഭവന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് ഏഴ് മുതൽ രാത്രി എട്ടര വരെ ഓൺലൈൻ കലാപരിപാടികൾ അവതരിപ്പിക്കും. സൗത്ത് സോൺ കൾച്ചറൽ സെന്റർ, ഭാരത് ഭവൻ എന്നിവയുടെ യു ട്യൂബ് പേജിലും സാംസ്കാരിക വകുപ്പ് മന്ത്രിയുടെ സോഷ്യൽ മീഡിയ പേജിലും ഇത് കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |