കിളിമാനൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 17 പവൻ സ്വർണാഭരണങ്ങളും 1.21 ലക്ഷം രൂപയും കവർന്നു. നഗരൂർ വഞ്ചിയൂർ ആര്യഭവനിൽ രാജേന്ദ്രന്റെ വീട്ടിലാണ് കവർച്ച നടന്നത്. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ നെടുമങ്ങാട്ടുള്ള ബന്ധുവീട്ടിൽ പോയ കുടുംബം ഉച്ചയ്ക്ക് 1.30 ഓടെ മടങ്ങി വന്നപ്പോഴാണ് കവർച്ച നടന്ന വിവരമറിഞ്ഞത്. വീടിന്റെ പിൻവാതിൽ കല്ലുകൊണ്ട് ഇടിച്ച് തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. അകത്തെ രണ്ട് മുറിയുടെ വാതിൽ പൊളിച്ച ശേഷം മുറികളിലെ മൂന്ന് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് കവർന്നത്. വീട്ടിലുണ്ടായിരുന്ന മുക്കുപണ്ടം അവിടെത്തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. നഗരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദ്ധർ എന്നിവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |