തിരുവനന്തപുരം: ഇലക്ട്രിക് യുഗത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി, കെ.എസ്.ഇ.ബി. സംസ്ഥാനത്തുടനീളം ഇലക്ട്രിക് വാഹനങ്ങൾക്കാവശ്യമായ 250 ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖല സ്ഥാപിക്കും.
കെ.എസ്.ഇ.ബിയുടെ സ്വന്തം സ്ഥലത്തോ സർക്കാരിന്റേയോ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടേയോ, സ്വകാര്യ ഏജൻസികളുടേയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലോ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും. ആദ്യഘട്ടമായി കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കെ.എസ്.ഇ.ബിയുടെ സ്വന്തം സ്ഥലത്ത് ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. .
ആദ്യ സ്റ്റേഷൻ തിരുവനന്തപുരം നേമം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിസരത്ത് പൂർത്തിയായി. 80 കിലോവാട്ട് ശേഷിയുള്ള സ്റ്റേഷനിൽ ഒരേ സമയം മൂന്ന് കാറുകൾ ചാർജ് ചെയ്യാം. ഫുൾ ചാർജ് ചെയ്യാൻ സമയം 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ . ഇന്ത്യയിലിറങ്ങുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും പ്ലഗ് പോയിന്റുകളും ഇവിടെ ലഭ്യമാണ്. വൈദ്യുതിക്ക് യൂണിറ്റിന് രൂപ നിരക്കിൽ ഈടാക്കുന്ന കാര്യത്തിൽ ചർച്ച നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |