കാസർകോട് : ജില്ലയിൽ 15 പേർക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. 90 പേർക്ക് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹെൽത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 6386 പേർ വീടുകളിൽ 5317 പേരും സ്ഥാപനങ്ങളിൽ 1069 പേരും ഉൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 6386 പേരാണ്. പുതിയതായി 355 പേരെ കൂടി നിരീക്ഷണത്തിലാക്കി. 120 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 293 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 110 പേരെ ആശുപത്രികളിലും കൊവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു.
തദ്ദേശസ്ഥാപനം തിരിച്ച്
പള്ളിക്കര -ഒന്ന് ,എൻമകജെ -ഒന്ന് ,തൃക്കരിപ്പൂർ- ഒന്ന് ,അജാനൂർ- ഒന്ന് ,മംഗൽപാടി- രണ്ട് ,മധൂർ -രണ്ട്, മുളിയാർ- ഒന്ന് ,കുമ്പള രണ്ട് ,മൊഗ്രാൽപുത്തൂർ മൂന്ന് ,മഞ്ചേശ്വരം ഒന്ന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |