ലണ്ടൻ: കൊവിഡ് വ്യാപനം ഒരു ശമനവുമില്ലാതെ മുന്നേറുമ്പോൾ യൂറോപ്പിലെ സ്കൂളുകളിൽ കുരുന്നുകൾ സാനിട്ടൈറസും മുഖത്ത് മാസ്കുമായി എത്തി. കഴിഞ്ഞ ദിവസം മുതലാണ് യൂറോപ്പിലെ സ്കൂളുകൾ തുറന്നത്. പത്തു മില്യൺ കുട്ടികളാണ് സുരക്ഷാ മുൻകരുതലുമായി സ്കൂളുകളിലെത്തിയത്. അവർക്കിരിക്കാനായി രണ്ട് മീറ്റർ അകലത്തിൽ ഇരിപ്പിടങ്ങൾ ഒരുക്കിയിരുന്നു. കളിക്കാനുള്ള സമയം സാമൂഹിക അകലം പാലിച്ച് ചെറിയ കളികളിൽ ഏർപ്പെട്ട കുട്ടികൾ വളരെ സന്തോഷവാന്മാരായിരുന്നു എന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇതോടൊപ്പം കൊവിഡ് വ്യാപനം കുറഞ്ഞതോടെ സ്‌കൂളുകൾ അടുത്തയാഴ്ചയോടെ പൂർണമായും തുറക്കുകയാണ് ചൈന. 288 കൊവിഡ് രോഗികൾ മാത്രമാണ് നിലവിൽ ചൈനയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. 361 പേര്‍ ഐസൊലേഷനിൽ കഴിയുന്നുണ്ട്. മാസ്‌ക് നിർബന്ധമാക്കിയും സാമൂഹ്യ അകലം ഉറപ്പാക്കിയുമാവും സ്‌കൂളുകളുടെ പ്രവർത്തനം. കോളേജുകളിലെ അണ്ടർഗ്രാജ്വേറ്റ് കോഴ്സുകളും അടുത്തയാഴ്ചയോടെ സാധാരണ നിലയിലാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |