ചത്തീസ്ഗഡ്: സ്ഫോടനം ലക്ഷ്യമിട്ട് ഭീകരർ മണ്ണിൽ കുഴിച്ചിട്ട ഐ.ഇ.ഡി കണ്ടെത്തി നശിപ്പിച്ച് ഇന്തോ ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സ്. ഇന്നലെ രാവിലെ 40 ബറ്റാലിയൻ ഫോഴ്സാണ് രഞ്ചൻഗൻ ജില്ലയിലെ ഹത്‌ജിഹോളയിൽ നിന്ന് സമുദ്പനയിലേക്ക് പോകുന്ന റോഡിന് കുറുകെയുള്ള പാലത്തിനടുത്തുനിന്ന് ബോംബ് കണ്ടെത്തിയത്. പ്രഷർകുക്കറിൽ സ്ഫോടക വസ്തുക്കൾ നിറച്ച് മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു. ഉടൻ ബോംബ് സ്ക്വാഡ് വിദഗദ്ധരെത്തി ബോംബ് നിർവീര്യമാക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |