കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിയമസഭ അംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷം 17ന് കോട്ടയത്ത് നടക്കും. ദർശന ഓഡിറ്റോറിയത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള സൂം മീറ്റിംഗിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, എ.കെ.ആന്റണി അടക്കമുള്ള നേതാക്കളും, കേരളത്തിലെ രാഷ്ട്രീയ സാമുദായിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.