തൃശൂർ: ഓൺലൈനിൽ വരയൻ പുലികളും പുള്ളിപ്പുലികളും കുട്ടിപ്പുലിയുമെല്ലാം ചുവടുവയ്ക്കുമ്പോൾ ആചാരം തെറ്റാതിരിക്കാൻ കരിമ്പുലിയെത്തി നടുവിലാലിലെ ഗണപതി കോവിലിന് മുന്നിലലെത്തി തേങ്ങ ഉടച്ചു. നാലോണനാളിൽ പുലികളാൽ സമൃദ്ധമാകാറുള്ള സ്വരാജ് റൗണ്ടിൽ ഇന്നലെ ഒറ്റപ്പുലി മാത്രമാണ് എത്തിയത്. പുലിക്കൊട്ടിന്റെ താളത്തിനൊത്ത് കളിച്ച് ആചാരപ്രകാരം നടുവിലാലിൽ തേങ്ങയും ഉടച്ചു കരിമ്പുലി. കോവിഡിനെതിരായ സന്ദേശമുയർത്തി കയ്യിൽ ബ്രേക്ക് ദ ചെയിൻ പ്ലക്കാർഡും, സാനിറ്റൈസറും, കയ്യിൽ ഗ്ലൗസും ഇട്ട പുലി കൊവിഡിനെതിരെ പടപൊരുതാൻ ആഹ്വാനം ഉയർത്തിയാണ് നഗരം വിട്ടത്. കൗൺസിലർ ജോൺ ഡാനിയേലിന്റെ നേതൃത്വത്തിലുള്ള വിയ്യൂർ സെന്റർ പുലിക്കളി സംഘമാണ് നാലോണനാളിൽ നഗരത്തിൽ കരിമ്പുലിയെ ഇറക്കിയത്. മറ്റ് ദേശങ്ങളിലൊന്നും തന്നെ പുലിക്കളി ആഘോഷം ഉണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |