പോളിസി പുതുക്കാൻ റിവൈവൽ പദ്ധതി
കൊച്ചി: മുടങ്ങിയ പോളിസികൾ പുതുക്കാൻ ഒക്‌ടോബർ ഒമ്പതുവരെ നീളുന്ന പ്രത്യേക റിവൈവൽ പദ്ധതി അവതരിപ്പിച്ച് എൽ.ഐ.സി. ആറുമാസം മുതൽ അഞ്ചുവർഷം വരെ അടവ് മുടങ്ങി, കാലഹരണപ്പെട്ട വ്യക്തിഗത എൽ.ഐ.സി പോളിസികൾ നിബന്ധനകൾക്ക് വിധേയമായി പലിശ ഇളവ് നേടി പുതുക്കാം.
ടേം അഷ്വറൻസ്, ആരോഗ്യ ഇൻഷ്വറൻസ്, മൾട്ടിപ്പിൾ റിസ്‌ക് പോളിസികൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടില്ല. മറ്റ് പോളിസികൾ, മുടങ്ങിയ പ്രിമീയം തുക കണക്കാക്കി പലിശയിൽ 30 ശതമാനം വരെ ഇളവ് നേടി പുതുക്കാം. ഏതെങ്കിലും പോളിസിക്ക്, മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ നിബന്ധനകളുണ്ടെങ്കിൽ അവയിൽ ഇളവ് ലഭിക്കില്ല.
ആറുമാസം വരെ മാത്രം അടവ് മുടങ്ങിയ പോളിസിയാണെങ്കിൽ എൽ.ഐ.സി ബ്രാഞ്ചിലെത്തിയോ ഡിജിറ്റലായോ പണമടച്ച് പുതുക്കാം. കൊവിഡ് കാലത്ത് അടവ് മുടങ്ങിയ പോളിസികൾക്ക് പ്രീമീയം അടയ്ക്കാൻ മേയ് വരെ അധിക ഗ്രേസ് പീരീഡ് എൽ.ഐ.സി അനുവദിച്ചിരുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ അടവിനായിരുന്നു ഇത്.
റിവൈവൽ പദ്ധതി
(പ്രീമിയവും ലഭ്യമായ പലിശ ഇളവും)
ഒരുലക്ഷം രൂപവരെ : 20% (പരമാവധി ₹1,500)
ഒരുലക്ഷം - ₹3 ലക്ഷം : 25% (പരമാവധി ₹2,000)
₹3ലക്ഷത്തിന് മുകളിൽ : 30% (പരമാവധി ₹2,500)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |