കോളയാട്: കാമുകിയെ കൊലപ്പെടുത്തിയ യുവാവ് പിടിയിൽ. കോളയാട് പെരുവയിലെ പാലുമി വിപിൻ(24) ആണ് പിടിയിലായത്. കാമുകിയായ മുപ്പത്തിനാലുകാരിയെയാണ് ഇയാൾ കൊലപ്പെടുത്തിയത്. ഓഗസ്റ്റ് 28നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
യുവതി ഏറെക്കാലമായി ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്നു. സോഷ്യൽ മീഡിയയിലൂടെയാണ് വിപിനും യുവതിയും തമ്മിൽ പരിചയപ്പെട്ടതും, പ്രണയത്തിലായതും. കഴിഞ്ഞമാസം 24ന് പ്രതി യുവതിയെ കറങ്ങാൻ കൊണ്ടുപോയി. പല സ്ഥലങ്ങളിലും കൊണ്ടുപോയ ശേഷം പുരളിമലയിലെ ആളൊഴിഞ്ഞ പ്രദേശത്തുവച്ച് കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി. ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി. ശേഷം ആഭരണങ്ങൾ കൈക്കലാക്കി സ്ഥലം വിട്ടു.
കാൽ നിലത്തിഴയുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. അതിനാൽത്തന്നെ കൊലപാതകമാണെന്ന് പൊലീസിന് ആദ്യമേ സംശയമുണ്ടായിരുന്നു. വിപിൻ യുവതിയെ കൊലപ്പെടുത്തിയത് ആദ്യ കാമുകിയെ സ്വന്തമാക്കാനായിരുന്നെന്നാണ് സൂചന.മുപ്പത്തിനാലുകാരിയെ കൊന്ന് പത്താം നാൾ യുവാവ് ആദ്യ കാമുകിയെ വിവാഹം കഴിച്ചു. പിറ്റേദിവസം ഇയാൾ പൊലീസ് പിടിയിലുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |