കൊച്ചി: ശ്രീനാരായണഗുരുവിന്റെ പേരിൽ ആദ്യ ഓപ്പൺ സർവകലാശാല അനുവദിച്ച സർക്കാർ നിലപാട് അഭിനന്ദനാർഹമാണെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു.
സംസ്ഥാനത്ത് തൊഴിൽ വിപ്ളവമുണ്ടാക്കാൻ ഉതകുന്ന രീതിയിലാണ് സർവകലാശാലയിലെ കോഴ്‌സുകൾ ക്രമീകരിച്ചതെന്നത് മറ്റൊരു നേട്ടമാണ്. വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്ന ഗുരുവചനം പൂർണാവസ്ഥയിലെത്തിക്കാൻ ഇത്തരം നീക്കങ്ങൾ ഉപകരിക്കുമെന്നും അശോകൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |