ആറന്മുള: കൊവിഡ് രോഗിയായ യുവതിയെ ആംബുലൻസിൽവച്ച് പീഡിപ്പിച്ചു. കേസിൽ 108 ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. കായംകുളം കീരിക്കോട് സ്വദേശി നൗഫൽ(29) ആണ് അറസ്റ്റിലായത്.ആറന്മുളയിൽ രാത്രി ഒരു മണിയോടെയാണ് സംഭവം.
ചികിത്സ കേന്ദ്രത്തിലേക്ക് പോകവേയാണ് സംഭവം.കോഴഞ്ചേരിയിൽ നിന്നാണ് ആംബുലൻസ് പുറപ്പെട്ടത്. ആംബുലൻസ് പുറപ്പെടുന്ന സമയത്ത് വണ്ടിയിൽ പീഡനത്തിനിരയായ സ്ത്രീ ഉൾപ്പെടെ രണ്ട് രോഗികളുണ്ടായിരുന്നു. മറ്റേയാളെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കി.ഇതോടെ ആംബുലൻസിൽ ഡ്രൈവറും യുവതിയും മാത്രമായി.
ആറന്മുള വിമാനത്താവളത്തിനായി ഏറ്റെടുത്ത പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ വണ്ടി നിർത്തി ഇയാൾ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. ചികിത്സ കേന്ദ്രത്തിലെത്തിയ യുവതി അധികൃതരോട് പീഡന വിവരം തുറന്നുപറഞ്ഞു. ഉടൻതന്നെ ആരോഗ്യപ്രവർത്തകർ പൊലീസിൽ വിവരമറിയിച്ചു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്, ഇവരെ ഇന്ന് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.വധശ്രമക്കേസിലടക്കം പ്രതിയാണ് നൗഫൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |