ന്യൂഡൽഹി: അരുണാചൽ പ്രദേശിൽ അഞ്ചു പ്രദേശവാസികളെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു.
സംഭവത്തെക്കുറിച്ച് അരുണാചൽ അതിർത്തിയിലെ ചൈനീസ് സൈനിക കേന്ദ്രത്തിലേക്ക് ഹോട്ട് ലൈൻ സന്ദേശം കൈമാറിയെന്നും ചൈനയുടെ മറുപടി കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അരുണാചൽ പ്രദേശുകാരായ അഞ്ചുപേരെ ചൈനീസ് സൈന്യം പിടിച്ചുകൊണ്ടുപോയെന്ന വാർത്ത കഴിഞ്ഞദിവസം കോൺഗ്രസ് എം.എൽ.എ നിനോംഗ് എറിംഗാണ് പുറത്തുവിട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |