ന്യൂഡൽഹി: ബംഗളൂരുവിൽ 27 വയസുള്ള യുവതിക്ക് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. ജൂലായിലാണ് യുവതിക്ക് നേരിയ ലക്ഷണങ്ങളോടെ ആദ്യം രോഗം സ്ഥിരീകരിച്ചത്. രോഗം പൂർണമായി മാറിയ ശേഷം ജൂലായ് 24ന് ആശുപത്രിവിട്ടു. എന്നാൽ ആഗസ്റ്റ് അവസാനം വീണ്ടും രോഗലക്ഷണങ്ങൾ കണ്ടു. പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. മറ്റ് അസുഖങ്ങളുമൊന്നുമില്ലാത്ത യുവതിക്ക് കൊവിഡിനെതിരായ പ്രതിരോധശേഷി വികസിച്ചില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കൊവിഡ് രോഗമുക്തി നേടിയ വ്യക്തിയ്ക്ക് വീണ്ടും രോഗം വന്ന സംഭവം ബംഗളുരുവിൽ ആദ്യത്തേതാകാമെന്നും ഡോക്ടർമാർ പറയുന്നു.