തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിലും അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്‌തികയിൽ ജയിൽ വകുപ്പിലേക്ക് പി.എസ്.സി അഡ്‌വൈസ് ചെയ്തവരിൽ 37 വനിതകൾക്കും 308 പുരുഷന്മാർക്കും നിയമനം നൽകി. 454 പുരുഷ ഉദ്യോഗാർത്ഥികൾക്കും 40 വനിതാ ഉദ്യോഗാർത്ഥികൾക്കുമാണ് പി.എസ് .സി നിയമന ഉത്തരവ് നൽകിയിരുന്നത്. വനിതാ വിഭാഗത്തിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി 4 പേരുടെയും നിയന നടപടികൾ പൂർത്തീകരിച്ചു.
നിയമന ഉത്തരവ് ലഭിച്ചവർ ജോലിയിൽ പ്രവേശിച്ചു. കാലതാമസവും സാങ്കേതിക ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ജയിൽ വകുപ്പിന്റെ വെബ്സൈറ്റ് മുഖാന്തിരം നിയമന ഉത്തരവ് ബന്ധപ്പെട്ടവർക്ക് എത്തിച്ചിരുന്നു. ആകെ 186 ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വനിത വിഭാഗത്തിൽ 9 ഒഴിവുകൾ പി.എസ്.സിയെ അറിയിച്ചിട്ടുണ്ട്. ഈ ഒഴിവുകളിലേക്ക് അഡ്‌വൈസ് ലഭിച്ചാൽ ഒരാഴ്ചക്കകം നിയമനം നടത്തുമെന്നും തൊഴിൽരഹിതരായ ഉദ്യോഗാർത്ഥികളോട് അനുഭാവപൂർണമായ സമീപനം സ്വീകരിച്ചാണ് ജയിൽ വകുപ്പ് പ്രവർത്തിക്കുന്നതെന്നും ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |