തിരുവനന്തപുരം: ആചാര്യ വിനോബാ ഭാവെയുടെ 125ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് സത്യാഗ്രഹ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 'വിനോബാജി സത്യാഗ്രഹ പുരസ്കാരം' പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചു. 11ന് രാവിലെ 11ന് ആര്യനാട് വിനോബാ നികേതനിൽ നടക്കുന്ന ജയന്തിയാഘോഷത്തിൽ സമ്മാനിക്കും. രമേശ് ചെന്നിത്തല ഉദ്ഘാടകനാകും. ഗാന്ധി സ്മാരക നിധി ചെയർമാൻ പി. ഗോപിനാഥൻ നായർ അദ്ധ്യക്ഷനാകും.