തിരുവനന്തപുരം : സംസ്ഥാന ആസൂത്രണ ബോർഡിൽ കാറ്റഗറി നമ്പർ 293/18 വിജ്ഞാപന പ്രകാരം റിസർച്ച് ഓഫീസർ (പട്ടികജാതി/പട്ടികവർഗം) തസ്തികയിലേക്ക് 16 ന് രാവിലെ 10.30 മുതൽ 1.00 വരെ എഴുത്തുപരീക്ഷയും പട്ടികജാതി വികസന വകുപ്പിൽ കാറ്റഗറി നമ്പർ 102/17 വിജ്ഞാപന പ്രകാരം ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) , വ്യാവസായിക പരിശീലന വകുപ്പിൽ കാറ്റഗറി നമ്പർ 334/19 വിജ്ഞാപന പ്രകാരം ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ), കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 321/19 വിജ്ഞാപന പ്രകാരം ഇലക്ട്രീഷ്യൻ (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) തസ്തികകളിലേക്ക് 16 ന് രാവിലെ 10.30 മുതൽ 12.15 വരെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 127/18 വിജ്ഞാപന പ്രകാരം ബ്ലഡ്ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് 2 തസ്തികയിലേക്ക് 19 ന് രാവിലെ 10.30 മുതൽ 12.15 വരെ ഒ.എം.ആർ പരീക്ഷയും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |