പത്തനംതിട്ട - ജില്ലയിൽ ഇന്നലെ 190 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
14 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 22 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 154 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
--------------
പുതിയ കണ്ടൈൻമെന്റ് സോണുകൾ
തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് 14, 16, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 16 (കടുക്കിച്ചിറ, വയല കോളനി ഭാഗം, മാണിക്കമല റോഡ്), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (കുളമ്പാട്ട് ഭാഗം, മുളക്കോളിൽ സ്‌കൂളിന് സമീപം), റാന്നി പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 12, ചിറ്റാർ ഗ്രാമപഞ്ചായത്തിലെ വാർഡ് 2, 4, 12 (ചിറ്റാർ മാർക്കറ്റ്, ബസ് സ്റ്റാൻഡ്) എന്നിവ ഉൾപ്പെടുന്ന ബെവ്‌കോ ഔട്ട്‌ലെറ്റ് മുതൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് വരെയുള്ള ഭാഗം), വാർഡ് 9 (ആറാട്ടുകുടുക്ക ഭാഗം), റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 1, നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് 3, എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5, കോന്നി ഗ്രാമപഞ്ചായത്തിലെ വാർഡ് 13 (മേലേതിൽപ്പടി മുതൽ എം.എൽ.എ പ്പടി വരെയുള്ള ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 15 (വെസ്റ്റ് മാങ്ങാട് കളിയ്ക്കൽ ഭാഗം) എന്നിവിടങ്ങളിൽ 7 ദിവസത്തേക്ക് കണ്ടൈൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
-----------------
നിയന്ത്രണം ദീർഘിപ്പിച്ചു
പന്തളം നഗരസഭയിലെ വാർഡ് 8, 9, 10, പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 6, 7, 13 എന്നിവിടങ്ങളിൽ ഇന്ന് മുതൽ 7 ദിവസത്തേക്കും പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ൽ 11 മുതൽ 7 ദിവസത്തേക്കും കണ്ടൈൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.
-------------------
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
പന്തളം നഗരസഭയിലെ വാർഡ് 7, കുറ്റൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 10 (ചിറ്റക്കാട്ട് ഭാഗം) എന്നീ സ്ഥലങ്ങൾ ഇന്ന് മുതൽ കണ്ടൈൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |