വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ 2021ലെ സമാധാന നോബൽ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്തു. ഇസ്രായേലും യു.എ.ഇയും തമ്മിലുള്ള സമാധാന കരാറിന് മദ്ധ്യസ്ഥത വഹിച്ചതിന് നോർവീജിയൻ പാർലമെന്റ് അംഗവും നാറ്റോ പാർലമെന്ററി അസംബ്ലിയിലേക്കുള്ള നോർവീജിയൻ പ്രതിനിധി സംഘത്തിന്റെ ചെയർമാനുമായ ക്രിസ്റ്റ്യൻ ടൈബ്രിംഗ് ആണ് ട്രംപിനെ നാമനിർദ്ദേശം ചെയ്തത്. കാശ്‌മീർ വിഷയത്തിലെ ട്രംപിന്റെ ഇടപെടൽ സംബന്ധിച്ചും നാമനിർദ്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ പ്രശംസിക്കുന്നതായി ട്രൈബ്രിംഗ് പറഞ്ഞു. പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്ത മറ്റുള്ളവരേക്കാൾ ലോകരാഷ്ട്രങ്ങൾക്കിടയിൽ സമാധാനം സൃഷ്ടിക്കാൻ ട്രംപ് ശ്രമിച്ചിട്ടുണ്ടെന്ന് താൻ കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇയും ഇസ്രായേലും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിൽ ട്രംപ് ഭരണകൂടം സുപ്രധാന പങ്കുവഹിച്ചെന്നും ഉത്തര കൊറിയ -ദക്ഷിണ കൊറിയ സംഘർഷം തുടങ്ങിയ വൈരുദ്ധ്യമുള്ള കക്ഷികൾ തമ്മിൽ സമ്പർക്കം സുഗമമാക്കുന്നതിൽ ട്രംപ് സുപ്രധാന പങ്കുവഹിക്കുകയും ചലനാത്മകത സൃഷ്ടിക്കുകയും ചെയ്തെന്നും ടൈബ്രിംഗ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |