പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 135 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ആറു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 26 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 103 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയിൽ ഇന്നലെ രണ്ടുപേർ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒൻപതിന് കൊവിഡ് സ്ഥിരീകരിച്ച മണക്കാല സ്വദേശി (29), മൂന്നിന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശിനി (41) എന്നിവരാണ് മരിച്ചത്.
ജില്ലയിൽ ഇതുവരെ ആകെ 4509 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 2941 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.
ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിതരായ 35 പേർ മരണമടഞ്ഞു. ജില്ലയിൽ ഇന്നലെ 32 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3352 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1122 പേർ ചികിത്സയിലാണ്.
ജില്ലയിൽ ലക്ഷണങ്ങൾ ഇല്ലാത്ത, കൊവിഡ് ബാധിതരായ 40 ആരോഗ്യ പ്രവർത്തകർ വീടുകളിൽ ചികിത്സയിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ 89 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 1168 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. 14393 പേർ നിരീക്ഷണത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |