തിരുവനന്തപുരം: ജനശദാബ്ദി,വേണാട് സ്‌പെഷ്യൽ ട്രെയിനുകൾ റദ്ദാക്കാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രിയ്ക്ക് മന്ത്രി ജി.സുധാകരൻ കത്തയച്ചു. തിരുവനന്തപുരം - കോഴിക്കോട് ജനശദാബ്ദി, കണ്ണൂർ - തിരുവനന്തപുരം ജനശദാബ്ദി, എറണാകുളം - തിരുവനന്തപുരം എക്സ് പ്രസ് എന്നീ മൂന്നു സ്‌പെഷ്യൽ ട്രെയിനുകൾ അടക്കം ഏഴു ട്രെയിനുകൾ റദ്ദാക്കാനാണ് തീരുമാനം. സർക്കാർ ഓഫീസുകളുടെ പ്രവർത്തിക്കുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് ദൈനംദിനം യാത്രയ്ക്ക് കൂടുതൽ ഹ്രസ്വദൂര പാസഞ്ചർ ട്രെയിനുകൾ അനുവദിക്കണമെന്നും മന്ത്രി സുധാകരൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |