കാസർകോട്: 21 മുതൽ കൂടുതൽ ഇളവുകൾ ജില്ലയിൽ അനുവദിക്കാൻ ജില്ലാകളക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിംഗ് വഴി ചേർന്ന ജില്ലാതല കൊവിഡ് കോർകമ്മിറ്റി യോഗം തീരുമാനിച്ചു.
ഇത് പ്രകാരം മരണം, വിവാഹം ഉൾപ്പെടെയുള്ള പൊതു സ്വകാര്യ ചടങ്ങുകളിൽ 100 പേരെ പരമാവധി പങ്കെടുപ്പിക്കാം. എന്നാൽ രാഷ്ട്രീയ പരിപാടികളിലെയും പൊതുയോഗങ്ങളിലെയും പങ്കാളിത്തം സംബന്ധിച്ച് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ കക്ഷികളുടേയും ജനപ്രതിനിധികളുടേയും യോഗം വിളിച്ച് തീരുമാനമെടുക്കും.
ബേക്കൽ കോട്ട തുറക്കും
ബേക്കൽ കോട്ട 21 മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കൊവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കണം. ഒരേ സമയം 100 പേർക്കു മാത്രമേ കോട്ടയ്ക്കകത്ത് പ്രവേശനം അനുവദിക്കൂ. ഇത് നിയന്ത്രണത്തോടെ പള്ളിക്കര ബീച്ചും റാണിപുരവും അന്നു മുതൽ സന്ദർശകർക്കായി തുറക്കും. ബി.ആർ.ഡി.സിയുടെ റിസോർട്ടുകളും ഹോംസ്റ്റേകളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും. ഇവിടെ താമസിക്കാൻ വരുന്ന വിനോദ സഞ്ചാരികൾക്ക് ആന്റിജൻ പരിശോധന നിർബന്ധമാക്കും. കൂടാതെ തെർമ്മൽ പരിശോധനയും നടത്തും. മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി ഹൗസ് ബോട്ടുകൾക്കും സർവ്വീസ് നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |