തിരുവല്ല: ആധുനിക സംവിധാനത്തോടു കൂടെയുള്ള കുറ്റൂർ സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഹെഡ് ഓഫീസ് സമുച്ചയം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിച്ചു. വീഡിയോ കോൺഫറൻസ് മുഖേനയാണു മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ബാങ്കിന്റെ മെയിൽ ബ്രാഞ്ച് ഉദ്ഘാടനം അഡ്വ. മാത്യു ടി തോമസ് എം.എൽ.എ നിർവഹിച്ചു.
കമ്പ്യൂട്ടറൈസേഷൻ ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ.ആർ.സനൽകുമാർ നിർവഹിച്ചു. ക്യാഷ് കൗണ്ടറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിനും സെയ്ഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം പ്രതാപചന്ദ്രവർമ്മയും സഹകരണ ബാങ്കിന്റെ ഹെഡ് ഓഫീസിന്റെ ഉദ്ഘാടനം സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയനും നിർവഹിച്ചു. ഒരു കോടി എൺപത്തിയാറ് ലക്ഷം രൂപ മുതൽ മുടക്കി മൂന്ന് നിലയോടുകൂടി നിർമ്മിച്ച പുതിയ കെട്ടിടത്തിൽ ബാങ്ക് ഹെഡ് ഓഫീസ്, മെയിൻ ബ്രാഞ്ച്, നീതി സൂപ്പർ മാർക്കറ്റ്, നീതി മെഡിക്കൽ സ്റ്റോർ, എ.ടി.എം കൗണ്ടർ, വളം ഡിപ്പോ, കാർഷിക സേവന കേന്ദ്രം, എയർ കണ്ടീഷൻ ഓഡിറ്റോറിയം തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |