പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒൻപതു പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 65 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ആകെ 4688 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 3073 പേർ സമ്പർക്കം മൂലം രോഗികളായവരാണ്.
കൊവിഡ് ബാധിതരായ 34 പേർ ജില്ലയിൽ ഇതുവരെ മരണമടഞ്ഞു. ഇന്നലെ 189 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3594 ആണ്. ജില്ലക്കാരായ 1060 പേർ ചികിത്സയിലാണ്. ആകെ 14778 പേർ നിരീക്ഷണത്തിലാണ്.
മരിച്ച രണ്ടുപേർക്ക് കൊവിഡില്ല
സെപ്തംബർ അഞ്ചിന് മരണമടയുകയും പ്രാഥമിക സ്രവ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആവുകയും ചെയ്ത ലിജി ജോസഫ് (72), പരുമലയിൽ മരണമടഞ്ഞ അജ്ഞാത വ്യക്തി എന്നിവർ തുടർന്ന് നടത്തിയ ആർ.ടി.പി.സി.ആർ സ്ഥിരീകരണ പരിശോധനയിൽ കൊവിഡ്ബാധ ഉണ്ടായിരുന്നില്ലായെന്ന് തെളിഞ്ഞു. അതിനാൽ കൊവിഡ് പോസിറ്റീവ് ലിസ്റ്റിൽ നിന്നും കൊവിഡ് ബാധിച്ച് മരിച്ചവരുടെ ലിസ്റ്റിൽ നിന്നും ഇവരെ നീക്കം ചെയ്തു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട : കോയിപ്രം ഗ്രാമപഞ്ചായത്തിലെ വാർഡ് 11 (കാവുംപടി മാരുപറമ്പിൽ ഭാഗം), ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട് (കുറുമ്പുക്കര കിഴക്ക് പ്രദേശം ) എന്നീ സ്ഥലങ്ങളിൽ 12 മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണം നീക്കി
തിരുവല്ല മുസിപ്പാലിറ്റിയിലെ വാർഡ് 21 ഇന്നുമുതൽ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |