ചണ്ഡിഗഢ്: പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിക്ക് സമീപത്തുള്ള വയലിൽ നിന്ന് തോക്കുകളും വെടിക്കോപ്പുകളും ഒളിപ്പിച്ച ബാഗ് അതിർത്തി രക്ഷാ സേന കണ്ടെടുത്തു. ബാഗിൽ മൂന്ന് എ.കെ 47 തോക്കുകളും, രണ്ട് എം -16 റൈഫിളുകളും ബുള്ളറ്റുകളുമാണ് ഉണ്ടായിരുന്നത്.ശനിയാഴ്ച രാവിലെ ഏഴു മണിയോടെയാണ് ഒഴിഞ്ഞ പ്രദേശത്ത് നിന്നും ബാഗ് കണ്ടെത്തിയത്. എ.കെ- 47നിൽ നിറയ്ക്കാവുന്ന 91 റൗണ്ട് തിരകളും വെടിയുണ്ടകളും, എം-16ൽ ഉപയോഗിക്കാവുന്ന 57 റൗണ്ട് തിരകളും ബാഗിലുണ്ടായിരുന്നു. പാകിസ്ഥാനിൽ നിന്നും പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ അബോഹർ വഴി എത്തിച്ചതാണ് ആയുധങ്ങളെന്ന് സംശയിക്കുന്നതായി സേന ഉദ്യോഗസ്ഥൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |