നെയ്യാറ്റിൻകര: ശ്രീനാരായണ ഗുരു തീർത്ഥാടന സർക്യൂട്ട് പദ്ധതി നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചു തുടങ്ങിയത് ശ്രീനാരായണീയരെ ഒട്ടൊന്നുമല്ല ആഹ്ളാദഭരിതരാക്കിയിരിക്കുന്നത്.
ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ കോർത്തിണക്കിയാണ് തീർത്ഥാടന സർക്യൂട്ട് ആവിഷ്‌കരിച്ചിരിക്കുന്നത്. അരുവിപ്പുറത്ത് സ്ഥാപിക്കുന്ന മ്യൂസിയം കോംപ്ലക്‌സിൽ ആർട്ട് ഗ്യാലറിയും മൾട്ടിമീഡിയ സംവിധാനവും ഗവേഷണ കേന്ദ്രവും ലൈബ്രറിയും ഒരുക്കുന്നതിനൊപ്പം അരുവിപ്പുറത്തെ ഗുഹകളുടെ സംരക്ഷണം, ദശ പുഷ്പ പാർക്ക്, പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ, കല്ലുകൾ പാകിയ നടപ്പാതകൾ, മലമുകളിൽ യോഗാകേന്ദ്രം എന്നിവയും ഒരുക്കും.
നാൾ വഴി...
ശിവഗിരിയും ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട മറ്റ് കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി ഒരു തീർത്ഥാടന സർക്യൂട്ട് നടപ്പാക്കണമെന്ന് 2017 ഫെബ്രുവരി 2ന് വി.ജോയി എം.എൽ.എ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. 2017 ഫെബ്രുവരി 17 ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയും ഇങ്ങനെയൊരു പദ്ധതി നടപ്പാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതുപ്രകാരം കേന്ദ്രസർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതി പ്രകാരം ശിവഗിരി തീർത്ഥാടന വികസനം നടത്താനാകുമെന്ന് മനസിലാക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് പദ്ധതി മുന്നോട്ട് വച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |