കൊച്ചി: പുതിയ വീട് ലഭിക്കുന്നതിനായി ഫേസ്ബുക്കിലൂടെ അഭ്യർത്ഥന നടത്തി ആക്ടിവിസ്റ്റും മുൻ ബി.എസ്.എൻ.എൽ ജീവനക്കാരിയുമായ രഹ്ന ഫാത്തിമ. എറണാകുളം നഗരപ്രദേശത്തുള്ള ഒരു വീടാണ് തനിക്ക് ആവശ്യമെന്നും ഇവർ പറയുന്നു. തന്റെ പേര് പറഞ്ഞാൽ വീട് ലഭിക്കാത്ത അവസ്ഥയാണുള്ളതെന്നും എന്നാൽ അതുകാരണം തന്റെ വ്യക്തിത്വം പണയം വയ്ക്കാൻ തയ്യാറല്ലെന്നും രഹ്ന ഫാത്തിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
'12 വർഷമായി താൻ താമസിച്ചുവരുന്ന ക്വർട്ടേഴ്‌സ്'ഒഴിയാൻ ബി.എസ്.എൻ.എൽ ആവശ്യപ്പെട്ടിരിക്കുകയാണെന്നും ഈ ആഴ്ചയാണ് വീട്ടിൽ നിന്നും ഒഴിയാനുള്ള അവസാന തീയതിയെന്നും ഇവർ പറയുന്നു. 'സർക്കാരും മാദ്ധ്യമങ്ങളും തന്നെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ ഉണ്ടാക്കിയ' പ്രതിച്ഛായ കാരണമാണ് വേറൊരു വീട് ലഭിക്കാത്തതെന്നും ഇവർ പറയുന്നുണ്ട്.
ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 18 മാസത്തോളം രഹ്നയെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിരുന്ന ബി.എസ്.എൻ.എൽ പിന്നീട് ഇവരെ പിരിച്ചു വിട്ടിരുന്നു. രഹ്ന നഗ്നശരീരത്തില്‍ മക്കളെക്കൊണ്ട് ചിത്രം വരപ്പിച്ചുവെന്ന കേസിനെ തുടർന്ന് രഹ്ന ഇപ്പോൾ താമസിക്കുന്ന കമ്പനി ക്വാർട്ടേഴ്‌സ് ഒഴിയണമെന്നും ബി.എസ്.എൻ.എൽ നിരവധി കത്തുകളിലൂടെ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |