മുംബയ്: മഹാരാഷ്ട്ര സർക്കാരുമായുള്ള തർക്കം മുറുകുന്നതിനിടെ ബോളിവുഡ് താരം കങ്കണ റണൗട്ട് ജന്മനാടായ ഹിമാചലിലേക്ക് മടങ്ങി. മുംബയെ പാക് അധീന കാശ്മീരിനോട് ഉപമിച്ചത് ശരിവയ്ക്കുന്ന തരത്തിലുള്ള അനുഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ താൻ നേരിടേണ്ടി വന്നതെന്ന് കങ്കണ ട്വീറ്റ് ചെയ്തു.
'അത്യധികം ദുഃഖത്തോടെ മുംബയ് വിടുന്നു. നിരന്തരമായ ആക്രമണങ്ങളിലൂടെ ഈ ദിവസങ്ങളിലെല്ലാം എന്നെ ഭയപ്പെടുത്തിയ രീതിയും, എന്റെ ഓഫീസിന് ശേഷം എന്റെ വീടും തകർക്കാനുണ്ടായ ശ്രമവും സുരക്ഷാ മുന്നറിയിപ്പുകളും പാക് അധീനകാശ്‌മീരാണ് മുംബയ് എന്ന എന്റെ ഉപമ വളരെയധികം ശരിവയ്ക്കുന്നു. ഇപ്പോൾ ഞാൻ രക്ഷപ്പെട്ടതായാണ് തോന്നുന്നത്. ഒരു അമ്മയുടെ സ്പർശനം മുംബയിൽ അനുഭവിച്ചിരുന്ന സമയം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ജീവനോടെയിരിക്കുന്നത് തന്നെ ഭാഗ്യമാണെന്നതാണ് സാഹചര്യം. ശിവസേന സോണിയ സേന ആയും മുംബയ് ഭരണകൂടം ഭീകരരായും മാറിയിരിക്കുകയാണ്.' - കങ്കണ ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |