മുംബയ്: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തി, നടിമാരായ സാറ അലി ഖാൻ, രാകുൽ പ്രീത് സിംഗ്, ഡിസൈനർ സൈമൺ ഖംബട്ട എന്നിവരുടെ പേരുകൾ വെളിപ്പെടുത്തിയെന്ന് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചു.
ഇവരുടെ പങ്കിനെക്കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടർ കെ.പി. എസ് മൽഹോത്ര പ്രതികരിച്ചു. ഇവർക്ക് സമൻസ് നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇവർക്ക് ഇന്ന് സമൻസ് നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
എൻ.സി.ബി ശനിയാഴ്ച മുംബയ്, ഗോവ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെ കേസുമായി ബന്ധപ്പെട്ട് ആറ് പേരെകൂടി അറസ്റ്റ് ചെയ്തു
റിയ, സഹോദരൻ ഷോവിക് ചക്രവർത്തി, സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡ, പാചകക്കാരൻ ദീപേഷ് സാവന്ത് എന്നിവരടക്കം 16 പേരാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |