ഒറ്റപ്പാലം: കണ്ണിയംപുറം മെഡിക്കൽ ഷോപ്പ് ഷട്ടറിന്റെ പൂട്ട് പൊട്ടിച്ച് ഒന്നര ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൃക്കങ്ങോട് ചാത്തൻ പറമ്പ് കല്ലിങ്ങൽതൊടി സതീഷ് (46)നെ ആണ് സി.ഐ.സുജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഷോപ്പിലെ സി.സി ടി.വിയിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞിരുന്നു. മോഷണശേഷം ഈ തുക ഉപയോഗിച്ച് ആർഭാടമായി ജീവിക്കുകയായിരുന്ന പ്രതി അന്വേഷണം തന്റെ നേരെ തിരിഞ്ഞെന്ന് മനസ്സിലാക്കിയതോടെ, മുങ്ങുകയായിരുന്നു. തന്ത്രപരമായി പ്രതിയെ ഒറ്റപ്പാലത്തെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈയിൽ നിന്ന് മോഷണ മുതലുകളിൽ ചിലത് കണ്ടെത്തി. പ്രതി സമാനമായ മറ്റു കളവുകൾ നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എസ്.ഐ അനീഷ്, പ്രൊബേഷനറി എസ്.ഐ യാസർ, എ.എസ്.ഐ ബിനോയ് കുര്യാക്കോസ്, എസ്.സി.പി.ഒ സി.എസ്.സാജിദ്, സി.പി.ഒമാരായ ജ്യോതിഷ്, സുഭാഷ്, സുനിൽ വണ്ടാഴി, വിനോദ് എന്നിവരാണ് കേസന്വേഷിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |