ന്യൂഡൽഹി: 16 മുതൽ നടത്താനിരുന്ന യു.ജി.സി നെറ്റ് പരീക്ഷ മാറ്റിവച്ചതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. 24 മുതലാകും പരീക്ഷകൾ. 16 മുതൽ 23 പരീക്ഷകൾ നടത്താനായിരുന്നു ആദ്യ തീരുമാനം. ഐ.സി.എ.ആർ പരീക്ഷ ഇതേ ദിവസങ്ങളിൽ നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റുന്നതെന്ന് എൻ.ടി.എ അറിയിച്ചു. പരീക്ഷാ ടൈംടേബിളും അഡ്മിറ്റ് കാർഡും ugcnet.nta.nic.inൽ വൈകാതെ ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |