തൃശൂർ: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം രാത്രി, അനിൽ അക്കര എം.എൽ.എയും അവിടെയെത്തിയത് വിവാദമായി.
ഇക്കഴിഞ്ഞ ഏഴിന് രാത്രിയാണ് സ്വപ്‌നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.. അന്ന് രാത്രി താനും ആശുപത്രിയിലെത്തിയ കാര്യം സ്ഥിരീകരിച്ച അനിൽ അക്കര, അവിടെ മറ്റേതെങ്കിലും പ്രമുഖർ വന്നിരുന്നോരുന്നോ എന്നറിയാനാണെത്തിയതെന്ന് വിശദീകരിച്ചു. സ്വപ്നയെ താൻ സന്ദർശിച്ചിട്ടില്ല.. ആശുപത്രിയിൽ സ്വപ്‌ന ഉന്നതരുമായി ബന്ധപ്പെട്ടോയെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് എൻ.ഐ.എക്ക് ഫേസ് ബുക്ക് ലൈവിന്റെ ലിങ്കും പരാതിയും ഫോണിലൂടെ കൈമാറിയതായും അദ്ദേഹം പറഞ്ഞു.
അനിൽ അക്കരയിൽ നിന്ന് പരാതികളുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ആരാഞ്ഞു. ചൊവ്വാഴ്ച രാവിലെ തൃശൂരിലെത്തിയ സംഘം ആദ്യം അടാട്ടും, പിന്നീട് വടക്കാഞ്ചേരിയിൽ എം.എൽ.എ ഓഫീസിലുമെത്തിയതായി അനിൽ പറഞ്ഞു. എൻ.ഐ.എക്കും വിജിലൻസിനും ബാങ്കിംഗ് ഓംബുഡ്‌സ്മാൻ, ഗവർണർ എന്നിവർക്കും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം എത്തിയതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |