നെടുമങ്ങാട്: കല്ലമ്പാറയിൽ സ്‌കൂട്ടർ അപകടത്തിൽ മരിച്ച നെട്ട കുന്നുംപുറത്ത് വീട്ടിൽ അഖിലയുടെ (37) മകനും ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയുമായ ശ്രീഹരി ഋഷികേശിന് കാരുണ്യ സ്പർശമേകി ശ്രീനാരായണ സ്കൂൾ മാനേജ്‌മെന്റും അദ്ധ്യാപക- രക്ഷാകർതൃ സമിതിയും. സ്കൂൾ മാനേജരും മുൻ ഗുരുവായൂർ ദേവസ്വം മെമ്പറുമായ ഉഴമലയ്ക്കൽ വേണുഗോപാലിന്റെ നേതൃത്വത്തിൽ ശ്രീഹരിയെ വസതിയിൽ സന്ദർശിച്ച്, മാനേജ്‌മെന്റും അദ്ധ്യാപകരും വിദ്യാർത്ഥികളും സമാഹരിച്ച രണ്ടു ലക്ഷം രൂപ കൈമാറി. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവനിൽ നിന്ന് ശ്രീഹരി തുക ഏറ്റുവാങ്ങി. അമ്മയുടെ വിയോഗത്തോടെ ഒറ്റപ്പെട്ടു പോയ മകന്റെ ദുരിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നെടുമങ്ങാട് നഗരസഭ നിർമ്മിച്ച് നല്കിയ വീട്ടിലാണ് ശ്രീഹരി ഇപ്പോൾ താമസിക്കുന്നത്. നഗരസഭ സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻമാരായ പി. ഹരികേശൻ നായർ, ഗീതാകുമാരി, നഗരസഭ സെക്രട്ടറി സ്റ്റാലിൻ നാരായണൻ, പി.ടി.എ പ്രസിഡന്റ് ബിജു, പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ദീപു .എം, സ്റ്റാഫ് സെക്രട്ടറി അനിൽകുമാർ.ടി, വാർഡ് മെമ്പർ ബിനു കെ.ജെ, അദ്ധ്യാപകരായ പി.എസ്. സന്തോഷ് കുമാർ, എ.പി. അരുൺ എന്നിവരും സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധികൾക്കൊപ്പം ശ്രീഹരിയെ വസതിയിൽ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |