പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 136 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 18 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 107 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയിൽ ഇതുവരെ ആകെ 5324 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 3555 പേർ സമ്പർക്കം മൂലം രോഗികളായവരാണ്. കൊവിഡ് ബാധിതരായ 35 പേർ മരണമടഞ്ഞു. ഇന്നലെ 122 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 4189 ആണ്. ജില്ലക്കാരായ 1097 പേർ ചികിത്സയിലാണ്.
ആകെ 16087 പേർ നിരീക്ഷണത്തിലാണ്.
കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം നീട്ടി
പത്തനംതിട്ട : ഏറത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് 7 ൽ ഏഴ് ദിവസത്തേക്കുംകൂടി കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ദീർഘിപ്പിച്ചു.
നിയന്ത്രണം നീക്കി
പത്തനംതിട്ട : പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (അയനിക്കൂട്ടം കോളനി ഭാഗം), ഇരുവിപേരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 1 (വള്ളംകുളം മാർക്കറ്റ് മുതൽ മുഞ്ഞനാട്ട് എബനേസർ വരെ), പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് 8, പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് 16, നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാർഡ് 6, കവിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 8 (എണ്ണൂറ്റിപ്പടി പട്ടറേത്ത് റോഡിൽ കാരക്കാട്ട് ഭാഗവും, വ്യാപാര സ്ഥാപനം സ്ഥിതി ചെയ്യുന്ന ഞാലി ഭാഗം ജംഗ്ഷൻ) എന്നീ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |