തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പുലിപ്പാറയിലുള്ള ഒരു വീട്ടിലെ കിണറിൽ പാമ്പിനെ കണ്ടു എന്ന് പറഞ്ഞു രാവിലെ തന്നെ വാവയ്ക്ക് കോൾ എത്തി. സ്ഥലത്തെത്തിയ വാവ വീടിന്റെ അടുക്കളയോട് ചേർന്നുള്ള കിണറിനടുത്തെത്തി. വയസായ അമ്മയാണ് പാമ്പിനെ ആദ്യം കണ്ടത്. കിണറിൽ പാമ്പിനെ കണ്ട സ്ഥലം അമ്മ വാവയ്ക്ക് കാണിച്ചു കൊടുത്തു.
തൊടിയില്ലാത്ത കിണർ നല്ല വഴുക്കലുണ്ട്. വീട്ടുകാർ കുടിക്കാൻ ഉപയോഗിക്കുന്നത് ഈ കിണറിലെ വെള്ളമാണ്, അതിനാൽ വാവ ഇറങ്ങാൻ തീരുമാനിച്ചു. അപകടം നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ വാവ പാമ്പിനെ പിടികൂടി. പ്രായമായ വീട്ടമ്മയുടെ മുഖത്ത് സന്തോഷം...
അവിടെ നിന്ന് യാത്ര തിരിച്ച വാവ അടുത്ത പാമ്പിനെ പിടികൂടാൻ എത്തിയ സ്ഥലത്തുനിന്ന് എട്ടിന്റെ പണികിട്ടി. വീട്ടുകാർ പാമ്പിനെ കണ്ട സ്ഥലത്ത് ഒരു ലോഡ് വിറകും തേങ്ങയും കൂട്ടിയിട്ടിരിക്കുന്നു. പാമ്പിനെ കണ്ടുപിടിക്കണമെങ്കിൽ ഇതു മുഴുവൻ മാറ്റണം. ഇതിനോട് ചേർന്ന് കോഴികൂടാണ്. പാമ്പ് ഇവയെ ഭക്ഷണമാക്കാൻ എത്തിയതാകാനാണ് സാദ്ധ്യത. എന്തായാലും വാവ വിറകുമാറ്റി തുടങ്ങി. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |