തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകർക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ സൈബർ ആക്രമണം നടത്തിയ കേസിൽ രണ്ട് പേർ അറസ്‌റ്റിലായി. കൊല്ലം സ്വദേശി ജയജിത്ത്, ദേശാഭിമാനി ജീവനക്കാരനായ വിനീത് എന്നിവരാണ് മനോരമ ന്യൂസിലെ അവതാരക നിഷാ പുരുഷോത്തമൻ നൽകിയ പരാതിയെ തുടർന്ന് അറസ്‌റ്റിലായത്. സൈബർസെൽ ഇവരുടെ ഫോൺ പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവർ ഇരുവരും പിന്നീട് ജാമ്യം നേടി.
സൈബർ ആക്രമണത്തിന് ഇരയായ ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.ജി കമലേഷിന്റെ പരാതി സൈബർ സെൽ വട്ടിയൂർക്കാവ് പൊലീസിന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യം ചോദിച്ചതിലെ പ്രകോപനത്തെ തുടർന്നാണ് മാദ്ധ്യമ പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും എതിരെ സംഘടിതമായി സൈബർ ആക്രമണം ഉണ്ടായത്.
തുടർന്ന് പത്രപ്രവർത്തക യൂണിയനും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകി. റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിന്റെ നേതൃത്വത്തിൽ കേസന്വേഷണത്തിലാണ് രണ്ടുപേർ അറസ്‌റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |