കോഴിക്കോട്: ജില്ല കോടതി വളപ്പിൽ കോൺക്രീറ്റ് പ്രവൃത്തിയ്ക്കായി സൂക്ഷിച്ചിരുന്ന 700 കിലോ ഗ്രാം കമ്പി മോഷ്ടിച്ച അഞ്ച് സ്ത്രീകളെ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി അമ്പായത്തോട് കോളനിയിൽ താമസിക്കുന്ന അന്യസംസ്ഥാനക്കാരായ ശെൽവി, മങ്കമ്മ, ചിത്ര, ശാന്തി, രാസാത്തി എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞയാഴ്ചയാണ് ജില്ല കോടതി ക്വാർട്ടേഴ്സ് പരിസരത്തു നിന്നും 25000 രൂപയിലേറെ വിലവരുന്ന കോൺക്രീറ്റ് കമ്പികൾ ഇവർ കവർന്ന് ഓട്ടോയിൽ കൊണ്ടുപോയത്. കമ്പികൾ താമരശ്ശേരിയിലുള്ള ആക്രി കടയിൽ വിൽപ്പന നടത്തിയതായി ഇവർ പൊലീസിനോട് സമ്മതിച്ചു. അന്വേഷണത്തിൽ തെണ്ടിമുതൽ പൊലീസ് കണ്ടെുത്തു.
ഇന്നലെ ഉച്ചയോടെ തൊണ്ടയാട് ഭാഗത്ത് നിന്നാണ് സംഘം പിടിയിലായത്. ഇവർ മോഷണം നടത്തുന്നത് കോടതിയുടെ സമീപത്തെ സി.സി.ടി.വി.യിൽ വ്യക്തമായിരുന്നു.
എസ്.ഐ കെ.ടി. ബിജിത്ത്, എസ്.ഐ വി.വി. അബ്ദുൽ സലീം, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജേഷ് കുമാർ, സുനിത, ജിജി സിവിൽ പൊലീസ് ഓഫിസർ അനൂജ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |