പാലോട്: നന്ദിയോട്ടെ കുടിവെള്ള പ്ലാന്റിലെ ഓവർ ഹെഡ് ടാങ്കിന്റെ നിർമ്മാണം വൈകുന്നത് കാരണം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. വികസനത്തിന്റെ പേരിൽ റോഡുകൾ വെട്ടിമുറിക്കുന്നത് കാരണം കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതും പതിവാണ്. പത്തുവർഷമായി ഇഴയുന്ന നന്ദിയോട് കുടുവെള്ള പദ്ധതിക്കായി നിരവധി കുടുംബങ്ങളാണ് കാത്തിരിക്കുന്നത്. 60 കോടിക്കുള്ള പദ്ധതിയുടെ നിർമ്മാണം ഭൂരിഭാഗവും പൂർത്തിയായി. ഇതിൽ മൂന്നിടങ്ങൾ നന്ദിയോട് പഞ്ചായത്തിലും രണ്ടെണ്ണം ആനാട്ടുമാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി സ്ഥലം വാങ്ങിയത് വലിയ വിവാദമായിരുന്നു.
പദ്ധതി ഇതുവരെ
സ്റ്റോറേജ് പ്ലാന്റ്, എയർ ക്ലാരിയേറ്റർ, രണ്ട് ഫ്ളാഷ് മിക്‌സർ, ക്ലാരിഫയർ ഫോക്കുലേറ്റർ എന്നിവയുടെ നിർമ്മാണം പൂർത്തിയായി. കുടിവെള്ളമെത്തിക്കുന്നതിനായി പാലോട്ട് പുതിയ പമ്പ് ഹൗസും നിർമ്മിച്ചു. ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മാണം അവസാന ഘട്ടത്തിലാണ്. പക്ഷേ വൈദ്യുതി ലഭിച്ചിട്ടില്ല. വിവിധയിടങ്ങളിൽ ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണം ആരംഭിച്ചിട്ടില്ല. ആലംപാറ, വലിയ താന്നിമൂട്, ആലുങ്കുഴി, ചുള്ളിമാനൂർ, കൈതക്കാട് എന്നിവിടങ്ങളിലെ ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണമാണ് പൂർത്തിയാകാത്തത്.
കണക്കുകൾ ഇങ്ങനെ
നന്ദിയോട് - ആനാട് കുടിവെള്ള പദ്ധതി തുടങ്ങിയത്- 2009ൽ
പദ്ധതിക്കായി അനുവദിച്ച തുക- 60കോടി
ടാങ്കുകൾ നിർമ്മിക്കാൻ വാട്ടർ അതോറിട്ടിക്ക് നന്ദിയോട് പഞ്ചായത്ത് സ്ഥലം വാങ്ങി നൽകി
ആലുങ്കുഴിയിൽ 15 സെന്റ് വാങ്ങിയത്- ഏഴ് ലക്ഷത്തിന്
താന്നിമൂടിലെ 15 സെന്റ് വാങ്ങിയത്- 15 ലക്ഷം
ആനക്കുഴിയിൽ 10 സെന്റ് വാങ്ങിയത്- 5 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |