കാസർകോട്: ജില്ലയിൽ 208 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 203 പേർക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേർക്കും വിദേശത്ത് നിന്നെത്തിയ രണ്ട് പേർക്കുമാണ് കൊവിഡ് പോസിറ്റീവായത്. ഇന്നലെ 173 പേർ രോഗമുക്തരായി.
8404 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 663 പേർ വിദേശത്ത് നിന്നെത്തിയവരും 493 പേർ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 7248 പേർക്ക് സമ്പർക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 6292 പേർക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി. മരണപ്പെട്ടവരുടെ എണ്ണം 66 ആയി. നിലവിൽ 2046 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 833 പേർ വീടുകളിലാണ്.
വീടുകളിൽ 3619 പേരും സ്ഥാപനങ്ങളിൽ 1275 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4894 പേരാണ്. പുതിയതായി 257 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 833 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 371 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |