ഗുരുവായൂർ: എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 93ാമത് മഹാസമാധി സ്മരണ യോഗം ഡയറക്ടർ ബോർഡ് അംഗം പി.പി സുനിൽ കുമാർ (മണപ്പുറം) ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ കെ.ടി വിജയൻ ഭദ്രദീപം തെളിച്ചു. യൂണിയൻ സെക്രട്ടറി പി.എ സജീവൻ അദ്ധ്യക്ഷത വഹിച്ചു.
ഏകാത്മകം സീനിയർ വിഭാഗം കലാപ്രതിഭകൾക്ക് യൂണിയൻ വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ ഉപഹാരം നൽകി ആദരിച്ചു. എസ്.എസ്.എൽ.സി ഫുൾ എ പ്ലസ് കിഴക്കൻ മേഖല വിദ്യാർത്ഥികൾക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം.എ ചന്ദ്രൻ ആദരവ് നൽകി. യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി ഷണ്മുഖൻ, യൂണിയൻ കൗൺസിലർമാരായ കെ.കെ രാജൻ, കെ.ജി ശരവണൻ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് കെ.ആർ ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി അജയ് നെടിയേടത്ത്, യൂണിയൻ വനിതാസംഘം പ്രസിഡന്റ് രമണി ഷണ്മുഖൻ എന്നിവർ പങ്കെടുത്തു.
ചതയം കലാവേദിയുടെ നേതൃത്വത്തിൽ നടന്ന ഭജനാവലിക്ക് വി.വി ബാലകൃഷ്ണൻ, വി.എ കൃഷ്ണരാജ്, ഷൈൻ ഇരിങ്ങപ്പുറം, രാധാ പരമേശ്വരൻ തുടങ്ങിയവർ നേതൃത്വം നൽകി. മഹാ സമാധിദിനമായ ഇന്ന് രാവിലെ ഏഴിന് ശാന്തിഹവനം, ഗുരുപൂജ, അഷ്ടോത്തര നാമാവലി, ഭജനാവലി തുടർന്ന് സമാദത്ത സദസ് യോഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി പി.ടി മന്മഥൻ, സജീഷ് കോട്ടയം, പി.എസ് പ്രേമാനന്ദൻ, കാഞ്ഞിരപ്പറമ്പിൽ രവീന്ദ്രൻ, വി.കെ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |