കോട്ടയം: ജില്ലയിൽ പുതിയതായി ലഭിച്ച 2232 കൊവിഡ് സാമ്പിൾ പരിശോധനാ ഫലങ്ങളിൽ 156 എണ്ണം പോസിറ്റീവ്. ഇതിൽ 148 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ എട്ടു പേരും കൊവിഡ് ബാധിതരായി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരിൽ രണ്ടു പേർ ആലപ്പുഴ ജില്ലക്കാരാണ്. വാഴപ്പള്ളി- 25, കുമരകം-14, ചങ്ങനാശേരി-10, കോട്ടയം-9, എരുമേലി, പായിപ്പാട്-8 വീതം, തൃക്കൊടിത്താനം, എലിക്കുളം-7 വീതം, പള്ളിക്കത്തോട്-6 നെടുംകുന്നം-5, രാമപുരം, കറുകച്ചാൽ, വാകത്താനം-4 വീതം എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതൽ. രോഗം ഭേദമായ 150 പേർകൂടി ആശുപത്രി വിട്ടു. നിലവിൽ 2754 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 7792 പേർ രോഗബാധിതരായി. 5035 പേർ രോഗമുക്തി നേടി. 20233 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |