കൊച്ചി: റീട്ടെയിൽ വായ്‌പകളുടെ സുഗമമായ പുനഃക്രമീകരണത്തിനായി എസ്.ബി.ഐ ഓൺലൈൻ പോർട്ടൽ അവതരിപ്പിച്ചു. https://bank.sbi അല്ലെങ്കിൽ https://sbi.co.in സന്ദർശിച്ച് വരുമാന വിവരങ്ങൾ സമർപ്പിച്ചാൽ ഉടനടി യോഗ്യത പരിശോധിക്കാം.
ഒരുമാസം മുതൽ 24 മാസം വരെ വായ്‌പാ മോറട്ടോറിയത്തിനായും വായ്‌പാ തിരിച്ചടവ് കാലാവധി ദീർഘിപ്പിക്കാനും അപേക്ഷിക്കാനുള്ള സൗകര്യങ്ങളും പോർട്ടലിലുണ്ട്.
കൊവിഡിൽ പ്രതിസന്ധി മൂലം വരുമാനം നിലച്ചവരും വായ്‌പാ തിരിച്ചടവിൽ 30 ദിവസത്തിന് താഴെമാത്രം കുടിശികയുള്ളവരുമാണ് പുനഃക്രമീകരണത്തിന് അർഹർ. പോർട്ടൽ സന്ദർശിച്ച് ലോൺ അക്കൗണ്ട് നമ്പറും ഒ.ടി.പിയും വരുമാന വിവരങ്ങളും നൽകുമ്പോൾ ഒരുമാസ കാലാവധിയുള്ള റഫറൻസ് നമ്പർ ലഭിക്കും. ഈ നമ്പറുമായി ഒരുമാസത്തിനകം ശാഖ സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കി വായ്‌പ പുനഃക്രമീകരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |