ഇൻഡോർ: കൊവിഡ് രോഗിയുടെ മൃതദേഹം എലി കടിച്ച് പരിക്കേൽപ്പിച്ചതായി പരാതി നൽകി വീട്ടുകാർ. ഇൻഡോറിലെ യുണീക്ക് ആശുപത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. 87കാരനായ നിവിൻ ചന്ദ് കൊവിഡ് ബാധിച്ച് മരണമടഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇന്നലെയാണ് വീട്ടുകാർക്ക് മൃതദേഹം കാണാൻ കഴിഞ്ഞത്. മൃതദേഹത്തിന്റെ മുഖത്തും കാലുകളിലും എലി കടിച്ച പാടു കണ്ട വീട്ടുകാർ ആശുപത്രി അധികൃതരോട് വിവരം അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തായത്. മൃതദേഹം സൂക്ഷിച്ചിരുന്ന മോർച്ചറിയിൽ എലി കയറിയതാണത്രേ. വെള്ള ബാഗിൽ പായ്ക്കു ചെയ്ത മൃതദേഹത്തിനുള്ളിൽ എലി കയറിയതെങ്ങനെയെന്ന ചോദ്യത്തിന് ആശുപത്രി അധികൃതർക്ക് മറുപടിയില്ല. വീട്ടുകാർക്ക് മൃതദേഹം കൈമാറുമ്പോൾ വെള്ള ബാഗിനുള്ളിൽ രക്തം പൊടിഞ്ഞ പാടുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്തെങ്കിലും ആശുപത്രിക്കാർ ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയാറായില്ല. തുടർന്ന് വീട്ടുകാർ മൃതദേഹവുമായി റോഡിൽ പ്രതിഷേധിക്കാൻ ഒരുങ്ങിയെങ്കിലും പൊലീസിന്റെ അഭ്യർത്ഥന മാനിച്ച് അത് മാറ്റിവയ്ക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |